രാജ്യാന്തര തലത്തിൽ തിളക്കമാർന്ന നേട്ടങ്ങളുമായി കോഴിക്കോട് സ്പാർട്ടൻസ് സ്പോർട്സ് അക്കാദമി. നേപ്പാളിൽ നടന്ന ഗ്ലോബൽ കിക്ക് ബോക്സിങ് ഒാപ്പൺ ചാംപ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണമടക്കം നാല് മെഡലുകളാണ് അക്കാദമി സ്വന്തമാക്കിയത്.
സർക്കാരിന്റെ അംഗീകാരവും പ്രോത്സാഹനവും കാത്തിരിക്കാതെ കഠിന പരിശീലനം കൈമുതലാക്കി ഇടിക്കൂട്ടിലിറങ്ങിയ മിടുക്കന്മാർ.ആറ് ലോക രാഷ്ട്രങ്ങളെ മലർത്തിയടിച്ച് ഇവർ നേടിയത് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും. കോഴിക്കോട് ബേപ്പൂരിെല സ്പാർടൻസ് അക്കാദമിയിലെ പരിശീലകൻ സാജൻ ഉൾപ്പെടെ നാല് പേരാണ് മത്സരിച്ചത്.സാജനും അർജുനും ലജിത്തും സുവർണ്ണ നേട്ടം കൈവരിച്ചു.രജീഷിന്റെ വെള്ളിമെഡൽ ഉൾപ്പെടെ നാല് മെഡലുകളും സ്പാർടൻസ് അക്കാദമിയ്ക്ക് സ്വന്തം
കിക്ക് ബോക്സിങ്ങിന് വേണ്ടത്ര അംഗീകാരം നൽകാത്ത കേരളത്തിലെ താരങ്ങൾക്ക് പക്ഷെ രാജ്യാന്ത തലങ്ങളിൽ മികച്ച അവസരം ലഭിക്കുന്നുണ്ട്. തായ്ലാന്റ് ഉൾപ്പെടെ ബോക്സിങ്ങിന്റെ ഈറ്റില്ലങ്ങളിൽ പോലും നമ്മുടെ താരങ്ങൾ മികച്ച നേട്ടം കൊയ്യുന്നുണ്ട്. മികച്ച പരീശലനം നൽകിയാൽ കിക്ക് ബോക്സിങ്ങിൽ ഇനിയും തിളങ്ങുന്ന നേട്ടങ്ങൾ കേരളത്തിലെ താരങ്ങൾക്ക് സ്വന്തമാക്കാനാകും.സർക്കാരിന്റെ കൈതാങ്ങ് കൂടിയാകുമ്പോൾ നേട്ടം അനായാസമാകുമെന്നുറപ്പ്.