േദശീയ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിട്ടും ഉപരിപഠനത്തിന് അവസരം ലഭിയ്ക്കാതെ കഷ്ടപ്പാടിലാണ് റഗ്ബി താരം ഹരിശ്രീ. റഗ്ബിയ്ക്ക് സ്പോര്‍ട്്സ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. ഇതുമൂലം ഹരിശ്രീയെ പോലെ നിരവധി താരങ്ങളാണ് തുടര്‍ വിദ്യാഭ്യാസവും ജോലിയും നേടാനാകാതെ വലയുന്നത്.
തിരുവനന്തപുരം ആര്യനാട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 54 ശതമാനം മാര്‍ക്കോടെ കഴിഞ്ഞ വര്‍ഷം വിജയിച്ച കുട്ടിയാണ് ദേശീയ ഗെയിംസ് റഗ്ബിയിലെ വെങ്കല മെഡല്‍ ജേതാവ് ഹരിശ്രീ. എന്നാല്‍ റഗ്ബിയ്ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തതിനാല്‍ ഹരിശ്രീയ്ക്ക് പ്ലസ് വണ്ണിന് എവിടെയും പ്രവേശനം ലഭിച്ചില്ല. ഇതിനെതുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമാവുകയും ചെയ്തു. പ്രതീക്ഷ കൈവിടാതെ ഈ വര്‍ഷവും ഹരിശ്രീ നന്ദിയോട് എസ്കെവിഎച്ച് എസ്എസില്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടിുണ്ട്. മറ്റു കായിക ഇനങ്ങളില്‍ സബ്്ജില്ലയില് മെഡല്‍ നേടിയാല്‍ പോലും സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നല്കിന്നിടത്താണ് റഗ്ബിയ്ക്കുള്ള അവഗണന.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഹരിശ്രീയെ പോലെ പാതി വഴിയില്‍ പഠനം മുടങ്ങിയവര്‍ നിരവധിയാണ്. താരങ്ങള്‍ക്ക് ജോലിയും ലഭിയ്ക്കില്ല. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയാല്‍ അംഗീകാരം നല്‍കാമെന്ന വാഗ്ദാനം, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കത്തതെന്താണെന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിനോട് താരങ്ങളുടെ ചോദ്യം.