ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തെ ആവേശം കൊള്ളിച്ച് പോപ്പുലര്‍ കാര്‍ റാലി. അഞ്ച് കാറ്റഗറികളിലായി 27 ടീമുകളാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള പ്രസിദ്ധരായ റാലി ഡ്രൈവേഴ്സാണ് പങ്കെടുത്തത്. ഒരുകാലത്ത് രാജ്യത്തെ മോട്ടോര്‍ സ്പോര്‍ട്സ് ഭൂപടത്തില്‍ കേരളത്തിന് ഇടം നല്കിയ പോപ്പുലര്‍ കാര്‍ റാലി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു സ്പോര്‍ട്സ് പ്രേമികള്‍. അഞ്ചു വിഭാഗങ്ങളിലായി 27 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആല്‍ഫ, ബീറ്റ, ഗാമ എന്നിങ്ങനെ പ്രധാനമായും മൂന്ന് സ്റ്റേജുകളിലായിരുന്നു മത്സരം. ഇതിന്റെ തന്നെ റിവേഴ്സ് സ്റ്റേജും നടന്നു.
മലയാറ്റൂര്‍, കാലടി, എണ്ണപ്പന റബര്‍ പ്ലാന്റേഷനുകളിലെ വെല്ലുവിളി ഉയര്‍ത്തിയ ട്രാക്കുകളിലായിരുന്നു സ്റ്റേജുകള്‍. ഒരു ഇടവേളയ്ക്ക് ശേഷമാണെങ്കിലും രാജ്യത്തെ മുന്‍നിര ഡ്രൈവര്‍മാര്‍ റാലിയില്‍ പങ്കെടുത്തു. ഓപ്പണ്‍, ഐ.എന്‍.ആര്.സി, എഫ്.എം.എസ്.സി.ഐ ജിപ്സി, എസ്റ്റീം എന്നീ
വിഭാഗങ്ങളിലായിരുന്നു മത്സരം. രാവിലെ 6.30ന് ആരംഭിച്ച റാലി കൃത്യമായ സുരക്ഷാ സംവിധാനങ്ങളിലൂടെയാണ് നടന്നത്. ഒരു കാലത്ത് ഇന്ത്യന്‍ റാലികളില്‍ പ്രസിദ്ധമായ പോപ്പുലര്‍ റാലി തിരികെ കൊണ്ടു വന്നത് ദേശീയ റാലി ചാംമ്പ്യനായ ഡോ.ബിക്കു ബാബുവിന്റെ നേത്യത്വത്തിലുള്ള സതേണ്‍ അഡ്വേഞ്ചഴ്സ് ആന്റ് മോട്ടര്‍ സ്പോര്‍ട്ടസ് അംഗങ്ങളാണ്.