അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് വയനാട് അരപ്പറ്റയിലെ കുട്ടികൾ. നാന്നൂറ്റിഇരുപത് കുട്ടികളാണ് അല്‍ ഇത്തിഹാദ് അക്കാദമിയുടെ കീഴിൽ പരിശീലനം നടത്തുന്നത്.
നാല് വയസുകാരൻ മുതൽ പതിനെട്ടുകാരൻവരെ കാൽപ്പന്തുകളി ശാസ്ത്രീയമായി പഠിക്കുന്നു. എല്ലാദിവസവും ഒന്നരമണിക്കൂറാണ് കുട്ടികൾ ഫുട്ബോളിനായി മാറ്റിവയ്ക്കുന്നത്. മൂന്ന് ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും പരിശീലനം നൽകുന്നു. അരപ്പറ്റയിലെ നോവ ഫുട്ബോൾ ക്ലബിന്റെ സഹകരണത്തോടെ അബുദാബിയിലെ അല്‍ ഇത്തിഹാദ് അക്കാദമിയാണ് പുതിയ ഫുട്ബോൾ താരങ്ങളെ കണ്ടെത്തുന്നത്. അഞ്ച് പരിശീലകരുടെ സേവനം മൈതാനത്തുണ്ടാകും. മിടുക്കരായ കുട്ടികളെ ചേർത്ത് ഫുട്ബോൾ ടീമും ഉടൻ രൂപീകരിക്കും. വിദേശ പരിശീലകരുടെ സേവനവും അക്കാദമിയിലുണ്ട്.
അടുത്തമാസം ഇരുപത്തിരണ്ടാം തീയതിമുതൽ അഞ്ചുദിവസത്തേക്ക് സമ്മർ ഫെസ്റ്റെന്നപേരിൽ മൽസരവും സംഘടിപ്പിക്കും. ഇതിനായി ജില്ലയിലെ മറ്റിടങ്ങളിലും പ്രത്യേക പരിശീലന ക്യംപുകൾ ആരംഭിച്ചിട്ടുണ്ട്.