സംസ്ഥാന യൂത്ത്അത്്ലറ്റിക് മീറ്റിൽ പാലക്കാട് മുന്നിൽ. പോയിന്റുനിലയൽ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന യൂത്ത് മീറ്റ് ഒളിംപ്യൻ കെ.എം. ബീനാമോൾ ഉദ്ഘാടനം ചെയ്തു.
ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവുപുലർത്തിയാണ് പാലക്കാടിന്റെ മുന്നേറ്റം. തിരുവനന്തപുരവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ മൃദുല മരിയ ബാബു ഒന്നാമതെത്തി. 400 മീറ്ററിൽ കോഴിക്കോടിന്റെ കെ.ടി. ആദിത്യ ഒന്നാമതായി.
കോഴിക്കോടിന്റെ അതുല്യ ഉദയനാണ് 800 മീറ്ററിലെ ഒന്നാം സ്ഥാനക്കാരി. ആൺകുട്ടികളുടെ ലോങ് ജംപിൽ എറണാകുളത്തിന്റെ ടി.വി.അഖിലും ഷോട്ട് പുട്ടിൽ തിരുവനന്തപുരത്തിന്റെ ജോജി എൽദോസും ജേതാക്കളായി. മീറ്റ് ഇന്ന് സമാപിക്കും.