പൂണെയ്ക്കെതിരായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റെങ്കിലും കളി ആവേശകരമാക്കി മാറ്റിയത് മുംബൈ ഇന്നിങ്സിലെ അവസാന ഓവറാണ്. അശോക് ഡിന്ഡയെറിഞ്ഞ 20ാം ഓവറില്‍ ഹാര്‍ദിക്ക് പാണ്ഡ്യ അടിച്ചുകൂട്ടിയത് 30 റണ്‍സ്.
154 ന് ഏഴ്. പത്തൊന്‍പതാം ഓവറിന്റെ തുടക്കം മുംബൈ ഇന്ത്യന്‍സിന്റെ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ നമ്പര്‍ ഇങ്ങനെ. പാണ്ഡ്യേ പന്തെല്ലാം പറപ്പിക്കട്ടേയെന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ച മുംബൈഫാന്സിനരികിലേക്ക് ആദ്യപന്ത് പറന്നിറങ്ങി. ഓഫ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞ ഫുള്‍ട്ടോസിനെ പാണ്ഡ്യേ പറത്തിവിട്ടു
ഷോര്‍ട്ട് ലെങ്ത്തില്‍ വേഗംകുറച്ചെറിഞ്ഞെങ്കിലും അടുത്ത പന്തിനും അതേഗതി. ഇക്കുറി ലോങ് ഓഫിന്റെ ആകാശത്തിലേക്ക്
വാശികൂടി വേഗംകൂട്ടിയ ദിന്‍ഡയുടെ മൂന്നാംപന്തിനും മൈതാനത്തുരുമാനായില്ല. ലോങ്ങ് ഓണിലേക്ക് അത് പറന്നിറങ്ങി നാലാംപന്ത് നന്നായി എറിഞ്ഞെങ്കിലും എഡ്ജിലുരുമ്മിയത് നാലുറണ്‍സ് കൂടി മുംബൈ ഇന്ത്യന്‍സിന്റെ അക്കൗണ്ടിലെഴുതി
മാസ്റ്റര്‍ ബ്ലാസ്റ്ററെപ്പോലും ആവേശത്തേരിലേറ്റി അഞ്ചാംപന്തും പാണ്ഡ്യേ അതിര്‍ത്തികടത്തി. രണ്ടു അധികറണ്സുകൂടിചേര്ന്നപ്പോള് അവസാനഓവറില്‍ പിറന്ന് മുപ്പത് റണ്‍സ്. തൊട്ടുമുന്‍പ് 154 റണ്‍സില്‍ നിന്നവര്‍ ആറാടിയവസാനിപ്പിച്ചത് 184 ല്‍