ഒരിക്കൽ തനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ വിരാട് കോഹ്ലിയെ സ്റ്റംപെടുത്തു കുത്താൻ തോന്നിയിട്ടുണ്ടെന്ന് ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ എഡ് കോവൻ പറഞ്ഞു.
ഒരു പരമ്പരയ്ക്കിടെ അമ്മ അസുഖമായി കിടപ്പിലായിരുന്നു. കോഹ്ലി തീർത്തും മോശം വാക്കുകൾ എനിക്കെതിരെ ഉപയോഗിച്ചു. എന്നാൽ ആ പറഞ്ഞതു മോശമാണെന്നു കോഹ്ലിക്കു തോന്നിയതേയില്ല.
വാക്കുകൾ അതിരുവിട്ടുവെന്ന് അംപയറാണു കോഹ്ലിയെ ഓർമിപ്പിച്ചത്. അതോടെ കോഹ്ലി എന്നോടു ക്ഷമചോദിച്ചു. എങ്കിലും എനിക്കു സ്റ്റംപെടുത്ത് ഒരു കുത്തുകൊടുക്കാനാണു തോന്നിയത്.’’– കോഹ്ലിയുടെ കടുത്ത ആരാധകനാണു താനെന്നും എഡ് കോവൻ വ്യക്തമാക്കി.