മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കായിക സ്ഥാപനങ്ങള്‍ക്ക് ടാര്‍ഗറ്റ് ഒളിംപിക് പോഡിയം ഫണ്ട് നല്‍കുമെന്ന് പി.ടി.ഉഷ. ഫണ്ട് വിനിയോഗം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്താന്‍ രണ്ടംഗ കമ്മിറ്റിയെ ടി.ഒ.പി നിയോഗിക്കുമെന്നും സമിതി അംഗമായ പി.ടി.ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു.
2020ലെയും 2024ലെയും ഒളിംപിക്സ് മല്‍സരങ്ങളും ഏഷ്യന്‍ ഗെയിംസ് മല്‍സരങ്ങളും മുന്നില്‍കണ്ടാണ് ടാര്‍ഗറ്റ് ഒളിംപിക് പോഡിയം കമ്മിറ്റിയുടെ പ്രവര്‍ത്തനം. കായിക താരങ്ങള്‍ക്കുപുറമെ സ്ഥാപനങ്ങള്‍ക്കും ഇക്കുറി ഫണ്ട് അനുവദിക്കും. ജൂന്യര്‍ തലത്തില്‍ ലോകറാങ്കിങ്ങില്‍ നാല്‍പത് വരെയുള്ള താരങ്ങളെ നിലവിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ക്ക് സജ്ജമാക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കായികസ്ഥാപനങ്ങളെ കണ്ടെത്തി 2024 ഒളിംപിക്സിലേക്കായി പ്രത്യേകം ഫണ്ടനുവദിക്കുകയാണ് പ്രധാന പദ്ധതി.
ഫണ്ട് വിനിയോഗം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്താന്‍ രണ്ടംഗ നീരീക്ഷണകമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒളിംപിക്സിനു മുന്നോടിയായി രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാക്കും. അടുത്തമാസം 26ന് നടക്കുന്ന യോഗത്തില്‍ പദ്ധതികള്‍ക്ക് അന്തിമരൂപമാകും.