E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 05:21 PM IST

Facebook
Twitter
Google Plus
Youtube

More in Sports

കേരളത്തിലെ കായിക ഉന്നമനം ലക്ഷ്യമിട്ട് സ്പോർട്സ് കൗൺസിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ സ്പോര്‍ട്സ് ഡിവിഷനുകളേയും ഹോസ്റ്റലുകളേയും നവീകരിക്കാന്‍ ലക്ഷ്യമിട്ട് സ്പോര്‍ട്സ് കൗണ്‍സില്‍. കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലും പരിശീലനസൗകര്യങ്ങളും സന്ദര്‍ശിച്ച് അതൃപ്തി രേഖപ്പെടുത്തിയ പ്രത്യേകസമിതി രണ്ടുമാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. തലശേരി സായി സെന്‍ററിലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സമിതിയുടെ തീരുമാനം. 

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഒളിപ്യന്‍ മേഴ്സിക്കുട്ടന്‍റെ നേതൃത്വത്തിലുളള സമിതിയാണ് ഹോസ്റ്റലിലും സ്കൂളിലും സന്ദര്‍ശനം നടത്തിയത്. പരിമിതമായ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് മേഴ്സിക്കുട്ടന്‍ പറഞ്ഞു. പി.ടി ഉഷയെപ്പോലുള്ളവര്‍ പരിശീലനം നടത്തിയ സ്ഥലങ്ങളായിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല.ഹോസ്റ്റലിലെ ഭക്ഷണത്തിലും സൗകര്യങ്ങളിലും മാറ്റം വന്നെങ്കില്‍ മാത്രമേ മികച്ചകായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയൂ. 

കായികവകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് വിവിധപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മേഴ്സിക്കുട്ടന്‍ പറഞ്ഞു.മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയവും കുട്ടികള്‍ക്ക് പരിശീലനത്തിനായി ഉപയോഗപ്പെടുത്തണം. സമിതി തയാറാക്കിയ റിപ്പോര്‍്ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.അടിയന്തിരപ്രാധാന്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ.വിനീഷ്, സെക്രട്ടറി എം.എ നിക്കോളാസ് എന്നിവരും മേഴ്സിക്കുട്ടനൊക്കൊപ്പമുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :