mv-mathewdeath

TAGS

കോട്ടയം അയ്മനം സ്വദേശിയായ റിട്ടയേഡ് സർക്കിൾ ഇൻസ്പെക്ടർ ബൈക്കിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കുഴഞ്ഞുവീണുള്ള മരണം എന്ന് ഗാന്ധിനഗർ പൊലീസ് വിധിയെഴുതിയ കേസിലാണ് വാഹനാപകടമെന്ന് തെളിഞ്ഞത്. പ്രതിയായ അയ്മനം സ്വദേശി ജയകുമാറിനെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു

 

അമിതവേഗത തീരെയില്ലാതെ വളവ് തിരിഞ്ഞു പോകുന്ന ബൈക്ക്. തൊട്ടു പിന്നാലെ ഓട്ടോറിക്ഷ. രണ്ട് മിനിറ്റിനു ശേഷം അതേ ഓട്ടോറിക്ഷ അതേ വഴി തിരിച്ചു വരുന്നു.. ഈ സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് 11ന് അപകടത്തിൽപ്പെട്ട് ഒരാഴ്ചയ്ക്കുശേഷം മരണപ്പെട്ട റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ എംവി മാത്യുവിന്റെ  മരണത്തിൽ കുടുംബത്തിന്റെ സംശയം ബലപ്പെടുത്തിയത്. ബൈക്ക് ഓടിച്ചു പോകുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് അപകടം ഉണ്ടായി മരണപ്പെട്ടു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് കുടുംബം സിസിടിവി ദൃശ്യങ്ങൾ എടുത്തു. തുടർന്ന് മാത്യുവിനെ ഇടിച്ചിട്ട ഓട്ടോറിക്ഷയുടെ ഡ്രൈവറിലേക്ക് സംശയമെത്തുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു

 

ബൈക്കിൽ ഉണ്ടായിരുന്ന ഓട്ടോയുടെ പെയിന്റും ജയകുമാർ എന്ന ചാക്കോച്ചിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ പെയിന്റും പരിശോധനയ്ക്ക് അയച്ചു.  ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ ജയകുമാറിന്റെ ഓട്ടോ ഇടിച്ചാണ് മാത്യു അപകടത്തിൽപ്പെട്ടതെന്ന് ഉറപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ജയകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്

 

Rt. CI's death was not a fall from the bike; The twist