വസ്ത്രങ്ങളില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; പിടികൂടി കസ്റ്റംസ്

gold-case
SHARE

നെടുമ്പാശേരിയില്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം വസ്ത്രങ്ങളില്‍ തേച്ച്പിടിപ്പിച്ചായിരുന്നു സ്വര്‍ണകടത്ത്. മസ്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഹമീദാണ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒമാന്‍ എയര്‍ വിമാനത്തിലാണ് അബ്ദുല്‍ ഹമീദ് നെടുമ്പാശേരിയിലെത്തിയത്. ഇയാളുടെ കയ്യില്‍ ലഗേജ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗ്രീന്‍ ചാനല്‍ വഴി തിടുക്കത്തില്‍ പുറത്തുകടക്കാന്‍ ശ്രമിച്ചതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ദേഹപരിശോധന നടത്തി. ഇതിനിടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം നിറം കണ്ടെത്തി. വസ്ത്രങ്ങളഴിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ധരിച്ചിരുന്ന ടീഷര്‍ട്ട്, പാന്‍റ്സ്, അടിവസ്ത്രം എന്നിവയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം വസ്ത്രങ്ങള്‍ക്കുള്ളില്‍  ചേര്‍ത്ത് പിടിപ്പിച്ച ശേഷം തിരിച്ചറിയാതിരിക്കാന്‍ മറ്റൊരു തുണികഷ്ണം കൊണ്ട് തുന്നിപിടിപ്പിക്കുകയായിരുന്നു. സ്വര്‍ണം കണ്ടെത്തിയ വസ്ത്രങ്ങളുടെ ആകെ തൂക്കം മൂന്ന് കിലോയാണ്. വസ്ത്രങ്ങളില്‍ നിന്ന് സ്വര്‍ണം മാറ്റിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. വസ്ത്രങ്ങളില്‍ തുന്നിചേര്‍ത്തും തേച്ച് പിടിപ്പിച്ചുമുള്ള സ്വർണകടത്ത് വർധിച്ചതോടെ കസ്റ്റംസ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കി. 

MORE IN Kuttapathram
SHOW MORE