
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ജീവനൊടുക്കി. 16കാരിയായ മീരയാണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീര കുറച്ചു ദിവസങ്ങളായി മാനസിക പിരിമുറുക്കം പ്രകടിപ്പിച്ചിരുന്നു.ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Vijay Antony’s daughter commits suicide