ബൈക്കില്‍ കറങ്ങി മാല കവര്‍ച്ച; ഒരാള്‍ കൂടി അറസ്റ്റില്‍

chainsnatcharrest
SHARE

ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി പാലക്കാട് അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി ശരവണനെയാണ് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയ ആനന്ദ് കുമാര്‍, കണ്ണന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ശരവണന്‍ ഇരുപതിലധികം കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഈമാസം ആറിന് കാടാങ്കോടുണ്ടായ കവര്‍ച്ചയിലാണ് ശരവണന്റെ അറസ്റ്റ്. നേരത്തെ അറസ്റ്റിലായ കണ്ണനും ശരവണനും ചേര്‍ന്ന് കാടാങ്കോട്ടെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയുടെ നാല് പവന്‍ തൂക്കം വരുന്ന മാല കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ ഇരുവരും തന്ത്രപൂര്‍വം മാല കവര്‍ന്ന് രക്ഷപ്പെട്ടു. കണ്ണന് നല്‍കിയ വിവരം പിന്തുടര്‍ന്ന് ഉദുമല്‍പേട്ടയില്‍ നിന്നാണ് പൊലീസ് ശരവണനെ പിടികൂടിയത്. കവര്‍ച്ചയ്ക്കായി ഗണപതി പാളയത്തു നിന്നാണ് ഇരുചക്രവാഹനം കവര്‍ന്നത്. പിന്നീട് ബൈക്ക് ഉപേക്ഷിച്ചു. മേട്ടുപ്പാളയത്തെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തു. ശരവണന് കോയമ്പത്തൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനാല് കവര്‍ച്ചാക്കേസുകളുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍ വച്ചുള്ള പരിചയമാണ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. '

ശനിയാഴ്ച രാവിലെ സൗത്ത്, കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ മാല കവര്‍ച്ചയില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. കവര്‍ച്ചയ്ക്ക് ശേഷം കുറ്റിക്കാട്ടില്‍ ഒളിച്ച ആനന്ദ് കുമാറിനെയും കണ്ണനെയും കസബ, പുതുനഗരം, ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

MORE IN Kuttapathram
SHOW MORE