കഴുത്തില്‍ കുത്തി പിടിച്ച് തീകൊളുത്തി; വെന്തുമരിച്ചെന്ന് ഉറപ്പാക്കി; ജീവനെടുത്ത സംശയരോഗം

parippally-murder
SHARE

സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി മരിച്ചു. കൊല്ലം പാരിപ്പളളിയിലാണ് അതിദാരുണ കൊലപാതകം . കര്‍ണാടക കുടക് സ്വദേശിനി നദീറയാണ് കൊല്ലപ്പെട്ടത്. പാരിപ്പളളി കിഴക്കനേല സ്വദേശി റഹീമാണ് നദീറ ജോലി ചെയ്്ത അക്ഷയ സെന്ററില്‍ വച്ച് കൊലപ്പെടുത്തിയത്. നേരത്തെ നദീറയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് റിമാന്‍ഡിലായിരുന്ന റഹീം നാലുദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്.

ഹെല്‍മറ്റ് ധരിച്ചാണ് റഹീം നദീറ ജോലി ചെയ്യുകയായിരുന്ന അക്ഷയ സെന്ററിലേക്ക് എത്തിയത്. കഴുത്തില്‍ കുത്തി പിടിച്ച് കൈയില്‍ കരുതിയ പെട്രോള്‍‌ നദീറയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി. കത്തിയെടുത്ത് മറ്റുളളവരെ ഭീഷണിപ്പെടുത്തി പുറത്തേക്ക് ചാടി. നദീറ വെന്തുമരിച്ചെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു റഹീമിന്റെ മടക്കം. അക്ഷയ സെന്ററിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എല്ലാവരും ഭയന്നുപോയതായി ജീവനക്കാര്‍ പറയുന്നു

അക്ഷയെ സെന്ററില്‍ നിന്ന് പുറത്തേക്ക് ചാടിപ്പോകുന്ന റഹീമിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇവിടെ നിന്ന് പുറത്തേക്ക് ഒാടി ആര്‍ക്കും പിടികൊടുക്കാതെ രക്ഷപെട്ട റഹീം അന്‍പതുമീറ്റര്‍ അകലെയുളള ഒരുവീടിന്റെ കിണറ്റിലേക്കാണ് ചാടിയത്. ആക്രോശിച്ചുകൊണ്ടു കത്തിയുമായി ഒാടിയെത്തിയ റഹീം  കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി പുറത്തെടുത്തപ്പോഴേക്കും റഹീമിന്റെ ജീവന്‍ നഷ്ടപ്പെട്ടു. 

കുറച്ചുനാള്‍ മുന്‍പ് എസ്കെവി സ്കൂളിന് സമീപം വാടകവീട്ടിലാണ് ദമ്പതികളുടെ താമസം. സംശയരോഗത്തെ തുടര്‍ന്ന് നദീറയെ പലപ്പോഴും റഹീം മുറിവേല്‍പ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഓണത്തിന് മുമ്പ് നദിറയെ ആക്രമിച്ചതിന് റഹീമിനെതിരെ വധശ്രമത്തിന് പളളിക്കല്‍ പൊലീസ് കേസെടുക്കുകയും റഹീമിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. നാലു ദിവസം മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ റഹീം നദീറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

പതിനെട്ടുവര്‍ഷം മുന്‍പാണ് കുടക് സ്വദേശിനിയായ നദീറയും കിഴക്കനേല സ്വദേശി റഹീമും വിവാഹിതരായത്. ദമ്പതികള്‍ക്ക് പതിനഞ്ചും പതിമൂന്നും വയസുളള രണ്ട് മക്കളുണ്ട്്. 

MORE IN Kuttapathram
SHOW MORE