ടോള്‍ പ്ലാസയില്‍ തര്‍ക്കം; ജീവനക്കാരനെ കൊന്ന് യുവാക്കള്‍

toll plasa
SHARE

ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് പേയ്‌മെന്റില്‍ താമസമുണ്ടായി എന്നാരോപിച്ച് ജീവനക്കാരനെ കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. ബിദാദിയില്‍ ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ശേഷാഗിരി ടോള്‍ ബൂത്തിലെ ജീവനക്കാരനായ പവന്‍ നായിക്ക്  (26) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ മഞ്ജുനാഥിനും ഗുരുതരമായി പരുക്കേറ്റു. പ്രതികൾ ബെംഗളൂരു സ്വദേശികളാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും ബിദാദി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മൈസൂരുവിലേക്കു കാറിൽ യാത്ര പോയ നാലംഗ സംഘം ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബിദാദി ടോൾ പ്ലാസയിലെത്തിയത്. ഫാസ്ടാഗില്‍ ടോള്‍ പിരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് വന്നതിനേത്തുടര്‍ന്ന് ടോള്‍ ബൂത്ത് ജീവനക്കാരനും കാര്‍ യാത്രികനും തമ്മില്‍ തര്‍ക്കമുണ്ടായി. കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ നാട്ടുകാർ ഇടപെട്ടു രംഗം ശാന്തമാക്കി. എന്നാല്‍ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും പോയിരുന്നില്ല.  

രാത്രി 12 മണിയോടെ പവൻകുമാറും മഞ്ജുനാഥും അത്താഴത്തിനായി ടോൾ ബൂത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഇവിടെനിന്ന് ഏതാനും മീറ്ററുകൾ അകലെ കാത്തുനിന്ന നാലു പ്രതികളും ഹോക്കി സ്റ്റിക് ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പവന്‍ നായിക്കിനെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. മഞ്ജുനാഥിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും മര്‍ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തിനുശേഷം ഓടിപ്പോയ ഇവരെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Bengaluru-Mysuru expressway toll staff beat car driver to death

MORE IN Kuttapathram
SHOW MORE