മകളുടെ പീഡനപരാതിയില്‍ കേസെടുത്തില്ല; മനംനൊന്ത് പിതാവിന്‍റെ ആത്മഹത്യ

suicide-representative-image
SHARE

മകള്‍ പീഡനത്തിന് ഇരയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ അക്കോധി ഗ്രാമത്തിലാണ് സംഭവം. 

രണ്ട് മാസം മുമ്പാണ് അക്കോധി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായത്. സംഭവം മകൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും പൊലീസ് കേസ് എടുക്കാന്‍ തയാറായില്ല. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചതില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചു വരികയാണ്. സിഒ കൊഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. പിതാവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജലൗൺ എഎസ്പി അസീം ചൗധരി വ്യക്തമാക്കി.

Father Of Minor Rape Victim Dies By Suicide Over Delay In Filing Case

MORE IN Kuttapathram
SHOW MORE