പത്തു വയസ്സുകാരന് ലൈംഗിക പീഡനം; അൻപത്തെട്ടുകാരന് 5 വർഷം തടവും പിഴയും

jail
SHARE

ഇരിങ്ങാലക്കുടയില്‍ 10 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 5 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വേണുവിനെയാണ്(58) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം 2 മാസം കൂടി ശിക്ഷ അനുഭവിക്കണം. 

കൊടുങ്ങല്ലൂർ സിഐയായിരുന്ന പി.സി. ബിജുകുമാർ, എസ്ഐയായിരുന്ന കെ.ജെ. ജിനേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.ആർ. രജനി കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.

Ten years old boy sexually abused by a man

MORE IN Kuttapathram
SHOW MORE