മഫ്ത്തി പൊലിസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കും; നാലംഗ സംഘം അറസ്റ്റില്‍

fraud-as-police-officer-the
SHARE

മഫ്ത്തി പൊലിസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന നാലംഗ സംഘം കോഴിക്കോട് അറസ്റ്റില്‍ . കോഴിക്കോട് നഗരത്തില്‍ മോഷണം നടത്തിയ ഇവരെ കസബ പൊലിസാണ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഒമ്പതരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട്ടെ ബി.എഡ് വിദ്യാര്‍ഥിയാണ് പരാതികാരന്‍. പാലക്കാട്ടേക്ക് പോകുന്നതിനായി  കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. ഇതിനിടെ പുതിയമ്പലത്തേക്കുള്ള റോഡില്‍ വച്ച് ഇയാളെ തടഞ്ഞു നിര്‍ത്തി മഫ്ത്തി പൊലിസാണെന്നു പറഞ്ഞാണ് ബാഗും ദേഹ പരിശോധനയും നടത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും ഈ നാലംഗ സംഘം കവര്‍ന്നു. തുടന്നു നടത്തിയ അന്വേഷണത്തിലാണ് പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ്, ഒളവണ്ണ സ്വദേശി മിഥുന്‍, അരക്കിണര്‍ സ്വദേശി ആസിഫ് റഹ്മാന്‍ , തിരുവല്ല സ്വദേശി അല്‍ അമീന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ മൂന്നു പേര്‍ നേരത്തെ വിവിധ കേസുകളില്‍ പ്രതികളാണ്. അന്‍ അമീന്‍ , മുഹമ്മദ്അന്‍ഷിദ് എന്നിവര്‍ പിടിച്ചുപറിക്കേസിലേയും ആസിഫ് റഹ്മാന്‍ കഞ്ചാവ് കേസിലേയും പ്രതിയാണ്

Fraud as Police officer and theft

MORE IN Kuttapathram
SHOW MORE