ഷോറൂമിൽ സർവീസിനെത്തിച്ച കാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

car-thef
SHARE

ഒറ്റപ്പാലം പത്തൊൻപതാം മൈലിലെ ഷോറൂമിൽ സർവീസിനെത്തിച്ച കാർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി അബ്ദുൽ സമദാണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. ഷോറൂമിലെ മുൻ ജീവനക്കാരനാണ് സമദ്.

കഴിഞ്ഞവർഷം ജൂൺ ഇരുപത്തി ഏഴിനായിരുന്നു മോഷണം. പാലക്കാട് കല്ലൂർ സ്വദേശിനി സർവീസിനു നൽകിയ കാറാണ് മോഷ്ടിക്കപ്പെട്ടത്. സ്ഥാപനത്തിലെ സിസിടിവി ഡിവിആറും കാറിനൊപ്പം കള്ളന്‍ കടത്തി. കാർ അന്നു രാത്രി തന്നെ പാലക്കാട് ജില്ലാ അതിർത്തിയായ തൂത പിന്നിട്ട് മലപ്പുറം ജില്ലയിലേക്കു പ്രവേശിച്ചതായി കണ്ടെത്തിയ പൊലീസ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് ക്യാമറകൾ കേന്ദ്രീകരിച്ചു മാസങ്ങളോളം നടത്തിയ അന്വേഷണമാണ് ലക്ഷ്യം കണ്ടത്. 

കഴിഞ്ഞ ദിവസം പുലാമന്തോളിനു സമീപത്തെ എഎൻആർ ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞതറിഞ്ഞ പെരിന്തൽമണ്ണ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾക്ക് മോഷണവുമായി ബന്ധമില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് സമദ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ സമദിനെ റിമാൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒന്നര വർഷം മുൻപു സ്ഥാപനത്തിൽ നിന്നു പരിച്ചുവിടപ്പെട്ടയാളാണ് സമദ്.

The car that was brought to the showroom for service was stolen; The youth was arrested

MORE IN Kuttapathram
SHOW MORE