യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

New Project (3)
SHARE

സുഹൃത്തായ യുവതിയുടെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദിന്റെ മരണത്തിൽ സുഹൃത്തായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അരവിന്ദ് കഴിഞ്ഞ ഒമ്പതിനാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

38 കാരനായ മകൻ അരവിന്ദിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിലാണ് അച്ഛൻ ശ്രീധരനും അമ്മ നന്ദിനിയും. നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് സംഭവദിവസം ഉച്ചയ്ക്ക് ഇവർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. അരവിന്ദിന്റെ സുഹൃത്തായ ഏറ്റുമാനൂരിൽ താമസിക്കുന്ന വീട്ടമ്മയുടെ വാടകവീട്ടിൽ വച്ച് കുഴഞ്ഞുവീണതായാണ് ആദ്യം അറിഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായത്. ആദ്യം ഏറ്റുമാനൂരിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മെഡിക്കൽ കോളജിൽ തെറ്റായ പേര് വിവരങ്ങൾ നൽകി യുവതിയും വീട്ടുകാരും മുങ്ങിയതും സംശയത്തിന് ബലം നൽകുന്നു.

സിടി സ്കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഏറ്റുമാനൂർ പൊലീസിന്റെ അന്വേഷണത്തിലും കുടുംബത്തിന് പരാതിയുണ്ട്.അരവിന്ദിന്റെ സുഹൃത്തായിരുന്ന വീട്ടമ്മയുമായി ബന്ധപ്പെട്ട് മുൻപും പല തവണ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.

Family alleges mystery in the death of the young man

MORE IN Kuttapathram
SHOW MORE