ഐടിഎ അധ്യാപകനും ഓഫീസ് ജീവനക്കാർക്കും എസ്എഫ്ഐ മർദനം; പരാതി

teacher-attack-1
SHARE

കോട്ടയം പള്ളിക്കത്തോട് ഐടിഎ അധ്യാപകനെയും ഓഫീസ് ജീവനക്കാരെയും എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടുമണിയോടെ വീട്ടിലേക്കു മടങ്ങും വഴിയാണ് അധ്യാപകനായ വാഴൂർ സ്വദേശി അഭിലാഷിന് മർദനമേറ്റത്. പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസും ബി ജെ പിയും ആരോപിച്ചു.

എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഒന്നാം മൈലിനു സമീപം കോളജിലെ വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർ ആക്രമിച്ചതായാണ് അഭിലാഷിന്റെ മൊഴി. ബൈക്ക് ചവിട്ടി വീഴ്ത്തി റോഡിൽ വീണ അഭിലാഷിനെ തുടരെ ആക്രമിക്കുകയായിരുന്നു. വൈകുന്നേരം ഓഫീസ് സമയം കഴിഞ്ഞിട്ടും ക്യാംപസിൽ തങ്ങിയ വിദ്യാർഥികളോട് പുറത്ത് പോകാൻ അഭിലാഷ് നിർദേശിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. 

സീനിയര്‍ ഇന്‍സ്‌ക്ട്രറായ  പ്രാവിന്‍കൂട് സ്വദേശി മോബിന്‍ ജോസഫ്, ഓഫീസ് ജീവനക്കാരായ കൊടുങ്ങൂര്‍ സ്വദേശി വി.എസ്. ഹരി, പാലാ കടപ്ലാമറ്റം സ്വദേശി ഷൈസണ്‍ ജോസ് എന്നിവരാണ് മർദ്ധനമേറ്റ മറ്റുള്ളവർ. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. എന്നാൽ പ്രതികളെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.

iti teacher sfi attack

MORE IN Kuttapathram
SHOW MORE