വീട്ടില്‍ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിച്ചു; രണ്ടു കൂട്ടർക്കുമെതിരെ കേസ്

ladies-attack
SHARE

തൃശൂര്‍ കട്ടിലപൂവത്ത് സ്ത്രീയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിച്ചതായി പരാതി. അയല്‍വാസികളെ കല്ലെറിഞ്ഞ് പരുക്കേല്‍പിച്ചതിന് സ്ത്രീയുടെ പേരിലും പരാതിയുണ്ട്. ഇരുകൂട്ടര്‍ക്കെതിരേയും വിയ്യൂര്‍ പൊലീസ് കേസെടുത്തു. 

തൃശൂര്‍ കട്ടിലപൂവം സ്വദേശിനിയായ ജോയ്സിയെ അയല്‍വാസികളായ സ്ത്രീകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി. തലയ്ക്കു പരുക്കേറ്റ ജോയ്സി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജോയ്സിയും മകളും മാത്രമാണ് വീട്ടില്‍ താമസം. നാട്ടുകാര്‍ നിരന്തരം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നാണ് ജോയ്സിയുടെ പരാതി. പതിനെട്ടു വര്‍ഷമായി ജോയ്സിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്. നാട്ടുകാരുടെ ഉപദ്രവം തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

അതേസമയം, അയല്‍വാസികളെ ജോയ്സി കല്ലെറിഞ്ഞ് പരുക്കേല്‍പിച്ചതായി മൂന്നു പേര്‍ പൊലീസിന് പരാതി നല്‍കി. പരുക്കേറ്റ മൂന്നു പേരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ പരാതികളില്‍ പൊലീസ് കേസെടുത്തു. മാത്രവുമല്ല, പരാതികള്‍ നേരിട്ടന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ സ്ത്രീ തടയുന്ന ദൃശ്യങ്ങള്‍ നാട്ടുകാരും പുറത്തുവിട്ടു. ഇരുകൂട്ടരുടേയും പരാതികളില്‍ വിയ്യൂര്‍ പൊലീസിന്റെ അന്വേഷണം . 

Complaint that the woman was grabbed from her house and beaten up by a group of women

MORE IN Kuttapathram
SHOW MORE