കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; ശേഷം കൊല; യുവതി നേരിട്ടത് ക്രൂരപീഡനം

liga-murder
SHARE

വിഷാദ രോഗത്തില്‍ നിന്ന് മുക്തി തേടി കേരളത്തില്‍ എത്തിയ ലാത്‌വീയന്‍ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.  കൊല നടന്ന് 37 ദിവസത്തിന് ശേഷം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ നിന്ന് തുടങ്ങിയ അന്വേഷണമാണ് കൊലയുടെ ചുരുള്‍ അഴിച്ചത്. നാലര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വഴിയിലൂടെ തയാറാക്കിയ പുനര്‍സഞ്ചാരം.

വിദേശ വനിതയുടെ കൊലപാതകത്തിന്റെ കഥ തുടങ്ങുന്നത് പോത്തന്‍കോടിനടുത്ത് അയിരൂപ്പാറയിലുള്ള ഈ ആയൂര്‍വേദ കേന്ദ്രത്തില്‍ നിന്നാണ്. വിഷാദ രോഗത്തിന്റെ ചികിത്സക്കായാണ് സഹോദരിക്കൊപ്പം ലാത്വിയന്‍ യുവതി ഇവിടെയെത്തിയത്. ആറാഴ്ചത്തെ ചികിത്സയായിരുന്നെങ്കിലും 2018 മാര്‍ച്ച് 14ന് ആരോടും പറയാതെ ഇവിടെ നിന്നും ഇറങ്ങിപ്പോയി.

അവിടെ നിന്നും ഇറങ്ങിയ അവര്‍ ഓട്ടോറിക്ഷയില്‍ കോവളം ഗ്രോവ് ബീച്ചിെലത്തി. അഞ്ഞൂറ് രൂപയാണ് കയ്യിലുണ്ടായിരുന്നത്. അതില്‍ മുന്നൂറ് രൂപ വണ്ടിക്കൂലിയായി നല്‍കി. ആ ഓട്ടോക്കാരന്‍ മൃതദേഹം ഉള്‍പ്പെടെ തിരിച്ചറിഞ്ഞത് കേസില്‍ വഴിത്തിരിവായി

ഏകദേശം അരമണിക്കൂര്‍ മാത്രമാണ് ബീച്ചില്‍ ചെലവഴിച്ചത്. അതിന് ശേഷം നടന്ന് ബീച്ചിന്റെ ഏറ്റവും പിന്‍വശത്തുള്ള ഈ ഭാഗത്തെത്തി. പിന്നീട് ഈ പടികള്‍ കയറി പനത്തൂറ ഭാഗത്തേക്ക് നടന്നുപോയി. 

ഏകദേശം രണ്ട് കിലോമീറ്ററോളം ഒറ്റക്ക് നടന്ന് പനത്തുറ ക്ഷേത്രത്തിന് സമീപമെത്തി. ഇവിടെ വച്ചാണ് പ്രതികളെ ആദ്യമായി കാണുന്നത്. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന അവര്‍ പരിചയപ്പെട്ടു. നല്ല സ്ഥലങ്ങള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവര്‍ കണ്ടല്‍ക്കാട്ടിലെത്തിച്ചു. അന്ന് മാത്രമല്ല, ഇന്നും അധികമാരാരും വരാത്ത സ്ഥലമാണിത്. ഇവിടേക്കെത്തിക്കുന്നതിനിടെ തന്നെ പ്രതികള്‍ അവരുമായി സൗഹൃദത്തിലാവുകയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തിരുന്നു. കാട്ടിലെത്തിച്ച ശേഷം ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്തു. അതിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

2 Convicted For Latvian Tourist's 2018 Rape-Murder In Kerala

MORE IN Kuttapathram
SHOW MORE