സീരിയൽ കണ്ട് പഠിച്ചു; യുവതിയെ കൊന്ന്, ആത്മഹത്യ അഭിനയിച്ച് പായൽ; കുടുങ്ങിയത് ഇങ്ങനെ

murder
SHARE

ടി.വി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവതിയെ കൊന്ന കമിതാക്കൾ ഒടുവിൽ പൊലീസ് പിടിയിസായി. ഗ്രേറ്റർ നോയിഡയിലെ ബാദ്പുര എന്ന ഗ്രാമത്തിലാണ് സംഭവം. കേസിൽ പ്രതിയായ പായൽ എന്ന യുവതിയുടെ മാതാപിതാക്കൾ ബന്ധുക്കളടക്കം പലരില്‍ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാനാകാതെ വന്നപ്പോൾ ഇരുവരും ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ പായൽ താൻ ആത്മഹത്യ ചെയ്തുവെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനുള്ള നീക്കം തുടങ്ങി. 

പായലിന്റെ കാമുകനായ അജയ് താക്കൂർ തന്റെ സുഹൃത്തായ ഒരു യുവതിയെ പായലിന് പരിചയപ്പെടുത്തി. ഗൗറിലെ ഒരു മാളിൽ ജോലി ചെയ്യുന്ന യുവതിയ്ക്ക് ഏകദേശം പായലിന്റെ ശരീരപ്രകൃതിയായിരുന്നു. ഇവരെ ഒരു ദിവസം പായലിന്റെ വീട്ടിലേക്ക് അജയ് കൂട്ടിക്കൊണ്ടുവന്നാണ് കൊല നടത്തിയത്. കഴുത്തറുത്ത് കൊന്ന ശേഷം തിളച്ച എണ്ണയും ആസിഡും ഒഴിച്ച് യുവതിയുടെ മുഖം പൂർണമായും നശിപ്പിച്ചു.  പായലിന്റെ കൈപ്പടയിലുള്ള ഒരു ആത്മഹത്യാക്കുറിപ്പും ഒപ്പം വച്ചു. പായൽ ആത്മഹത്യ ചെയ്തുവെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു.

കൊലയ്ക്കു ശേഷം പായലും കാമുകനും മറ്റൊരിടത്തേക്ക് താമസം മാറി. ഇതിനിടയിൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിൽ താൻ ടി.വി സീരിയലിൽ കണ്ട പ്രകാരമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പായൽ മൊഴി നൽകി. ഇവരുടെ പക്കൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Inspired by tv show, Noida woman fakes her own death by murdering another

MORE IN Kuttapathram
SHOW MORE