ആന്ധ്രയിൽ 2 കോടിയുടെ രക്തചന്ദനം പിടികൂടി; 44 പേർ അറസ്റ്റിൽ

redsandal-3
SHARE

ആന്ധ്രാപ്രദേശിൽ വൻ രക്തചന്ദന വേട്ട. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിലേയ്ക്ക് രക്തചന്ദനം വെട്ടാൻ പോയ, 44 തൊഴിലാളികളും രണ്ട് കോടിയിലധികം വിലവരുന്ന  രക്തചന്ദനവും  പിടികൂടി. രക്തചന്ദനം വെട്ടി മടങ്ങുന്നതിനിടെ പത്ത് കിലോമീറ്റർ പിന്തുടർന്നാണ് റേണിഗുണ്ട പൊലിസ് ഇവരെ പിടികൂടിയത്. റേണിഗുണ്ട രാജൂല മണ്ഡയം പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് സംഘം ചന്ദന കൊള്ളക്കാർക്ക് വേണ്ടി സർവ സജ്ജരായി വലവിരിക്കുക യായിരുന്നു. വടമലപേട്ട ടോൾ ഗേറ്റിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ എത്തിയ ലോറി പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. പിന്തുടർന്ന പൊലിസിനെ ഒരു മണിക്കൂറോളം സംഘം വട്ടംകറക്കി. മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിയ്ക്കാനും സംഘം ശ്രമിച്ചു. 

പിന്നീടു വാഹനം കുറുകെയിട്ടു ലോറി പൊലീസ് തടഞ്ഞു. ഇവരിൽ നിന്നും രണ്ട് ലോറികൾ, ഒരു കാർ, 11 കോടാലികൾ, 44 വാളുകൾ എന്നിവയും കണ്ടെത്തി. തമിഴ് നാട്ടിലെ വെല്ലൂർ, തിരുവണ്ണാമലൈ ജില്ലയിൽ നിന്നുള്ളവരാണ് പിടിയിലായവർ. തമിഴ് നാട്ടിൽ നിന്നും രക്തചന്ദനം വെട്ടുന്ന തൊഴിലിനായി മുൻ വർഷങ്ങളിൽ നിരവധി പേർ പോയിരുന്നു. വർഷങ്ങൾക്കു മുൻപ്, ആന്ധ്രാപൊലിസ് ഒരു സംഘത്തിലെ 20 പേരെ വെടിവെച്ചു കൊന്നു. ഇതോടെയാണ് ആന്ധ്രയിലേയ്ക്കുള്ള തൊഴിലാളികളുടെ പോക്ക്  നിലച്ചത്. എന്നാൽ ഈ സംഭവത്തോടെ, പൊലീസ് കൂടുതൽ ജാഗ്രതയിലായിട്ടുണ്ട്. അതിർത്തികളിൽ പരിശോധനകളും ശക്തമാക്കി.

Red sandalwood smuggling case

MORE IN Kuttapathram
SHOW MORE