പാലക്കാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

mdma
SHARE

പാലക്കാട് മണ്ണാര്‍ക്കാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കണ്ടമംഗലം വല്ലക്കാടൻ വീട്ടിൽ നൗഷാദിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. ഫോണില്‍ ഇടപാടുറപ്പിച്ച വ്യക്തിക്ക് നേരിട്ട് ലഹരി കൈമാറാന്‍ എത്തിയ സമയത്തായിരുന്നു പിടിവീണത്. 

സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരി ഇടപാട്. ബെംഗലൂരു, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ലഹരി ശേഖരിക്കുന്നത്. പതിവ് ഇടപാടുകാര്‍ക്ക് മാത്രം നാലിരട്ടി വില കൂട്ടി വില്‍പന. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, ചിറക്കല്‍പ്പടി തുടങ്ങിയ ഇടങ്ങളായിരുന്നു പ്രധാന വില്‍പന കേന്ദ്രങ്ങള്‍. ചില സൂചനകള്‍ പിന്തുടര്‍ന്ന് നൗഷാദിന്റെ ലഹരി ഇടപാട് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. പൊലീസിനെ കണ്ടതിന് പിന്നാലെ വാഹനം തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  

പതിനഞ്ച് ദിവസത്തിനിടെ മണ്ണാര്‍ക്കാട് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്ന് എംഡിഎംഎ വില്‍പന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടിയിലായവര്‍ക്കെല്ലാം മുപ്പത്തി അഞ്ചിന് താഴെയാണ് പ്രായം. തിരക്കേറിയ ഇടങ്ങളില്‍ ഉള്‍പ്പെടെ പരിശോധന വിപുലമാക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE