ആഭരണം വാങ്ങാനെത്തി സ്വർണ്ണം കവർന്നു; പ്രതിക്കായി തിരച്ചിൽ

jewellerytheft-1
SHARE

പാമ്പാടിയിൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലകൾ മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മോഷ്ടാവ് സ്വർണ്ണമാലകൾ എടുത്തു ഓടുന്ന സിസിടിവി ദൃശ്യങ്ങൾ ജ്വല്ലറിയിൽ നിന്ന് തന്നെ പൊലീസിനെ ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മോഷണം നടത്തിയ യുവാവ് ബൈക്കിൽ കടന്നുകളഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കയ്യാലപറമ്പിൽ ജ്വല്ലറിയിൽ മോഷണം നടക്കുന്നത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് അഞ്ചു മിനിറ്റോളം കടയിൽ ഉണ്ടായിരുന്നു. ഈ സമയം കടയിൽ എത്തി സ്വർണം വാങ്ങിയ മറ്റൊരാൾക്ക്  ഗിഫ്റ്റ് നൽകുന്നതിനായി ഉടമ ജയകുമാർ മാറിയ സമയത്ത് മോഷ്ടാവ് രണ്ട് മാലകളുമായി കടന്നുകളഞ്ഞു. നാലര പവന്റെ സ്വർണ്ണമാണ് നഷ്ടമായത്.ഇയാൾ എത്തിയ ബൈക്ക് സ്റ്റാർട്ടാക്കി തന്നെ നിർത്തിയിരിക്കുകയായിരുന്നു.

മാലകളുമായി മോഷ്ടാവ് പാമ്പാടി ടൗൺ ഭാഗത്തേക്ക് പോയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. വണ്ടി നമ്പർ മറച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്.പാമ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.

kottayam jewellery theft

MORE IN Kuttapathram
SHOW MORE