വീടുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു കൊടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയിൽ

Eravipuram-complaint-2
SHARE

വീടുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു കൊടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയാളെ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടി. പഴയാറ്റിൻകുഴി സുൽഫീക്കറാണ് അറസ്റ്റിലായത്. പ്രതി പിടിയിലായതറിഞ്ഞ് നൂറിലധികം പരാതിക്കാരാണ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്.

പഴയാറ്റിൻകുഴി ചകിരിക്കട പിടി നഗർ 198 ൽ ബാസ്മ മൻസിലിൽ താമസിക്കുന്ന സുൽഫീക്കർ നിരവധിപേരെ ചതിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. വാടയ്ക്ക് എടുക്കുന്ന വീടുകള്‍ വീട്ടുടമസ്ഥന്‍ അറിയാതെ പത്തുലക്ഷം രൂപവരെ വാങ്ങി നിശ്ചിതവര്‍ഷത്തേക്ക് ഒറ്റിയ്ക്കു നൽകുന്നതായിരുന്നു രീതി. വീടുകൾ തന്റേതാണെന്ന്  തെറ്റിദ്ധരിപ്പിച്ച ശേഷമാണ് കരാർ ചെയ്തിരുന്നത്. മാസവാടക കിട്ടാതായതോടെ വീട്ടുടമ വാടകക്കാരെ സമീപിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. 

വാടക കിട്ടാതെ വീടിന്റെ ഉടമസ്ഥനും, ലക്ഷങ്ങള്‍ നഷ്ടമായ വാടകക്കാരും ഒരുപോലെ ചതിക്കപ്പെട്ടു. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് സൂചന. സുൽഫീക്കറിന് എതിരെ ഇത്തരത്തിൽ ഇരുപത്തിയഞ്ചിലധികം പരാതികൾ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മേയില്‍ സമാനമായ കേസില്‍ കൊട്ടിയം പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

kollam eravipuram house rent theft

MORE IN Kuttapathram
SHOW MORE