ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണക്കവര്‍ച്ച; 5 പേര്‍ പിടിയിൽ

highway-robbery-2
SHARE

കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം പെരിന്തൽമണ്ണയിൽ പൊലീസ് പിടിയിലായി.  വാഹനങ്ങളേയും ആളുകളേയും  ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളായ് വലയിലായത്. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്, മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ, വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്,  ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ എന്നിവരെയാണ്  പിടികൂടിയത്. കഴിഞ്ഞ  26നാണ്  വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനം ഇറങ്ങി  നാട്ടിലേക്ക് വരുന്ന വഴി കാസര്‍കോഡ് സ്വദേശികളുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ  ഒരുകിലോഗ്രാം സ്വര്‍ണം  കവര്‍ച്ച നടത്താനായി സംഘം രണ്ട് സംഘങ്ങൾ തടഞ്ഞു നിർത്തിയത്. 

നാട്ടുകാര്‍  ഇടപെട്ടതിനെ തുടര്‍ന്ന്  സംഘം  കവര്‍ച്ചാശ്രമം ഒഴിവാക്കി കാറില്‍ രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിൽ വിവരത്തെ തുടർന്ന് സ്വർണ്ണക്കടത്തു സംഘം നല്‍കിയതിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.  ഒരുകിലോഗ്രാം  സ്വര്‍ണ്ണവും പിടികൂടി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വർണം തട്ടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍  ,എസ്.ഐ. എ.എം.യാസിര്‍ , പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. രാജേഷ് എം.എസ്,  സക്കീര്‍ ഹുസൈന്‍ ,മുഹമ്മദ് ഷജീര്‍,ഉല്ലാസ് ,രാകേഷ്,മിഥുന്‍ ,ഷഫീഖ്എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .

Highway gold robbery case arrest

MORE IN Kuttapathram
SHOW MORE