മദ്യപിച്ച് കാറോടിച്ച് യുവതി; അപകടത്തിന് പിന്നാലെ നാട്ടുകാരോട് പരാക്രമം

mahe-drunk-3
SHARE

കണ്ണൂർ മാഹിയിൽ മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ്  മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്.  യുവതിക്ക് എതിരെ പന്തക്കൽ പൊലീസ് കേസ് എടുത്തു  മാഹി പന്തോക്കാവിന് സമീപം ഇന്നലെ വൈകിട്ട് 5.30 ഓടെയാണ്  സംഭവം. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ചതിനെ തുടർന്ന്  നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞാണ്  ദമ്പതികൾക്കും കുട്ടിക്കും പരുക്കേറ്റത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി.

അപകടകാരണം തിരക്കിയ  ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോണും  റസീന  എറിഞ്ഞുടച്ചു. സംഭ സ്ഥലത്തേക്ക് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പന്തക്കൽ പൊലീസ്  റസീനയെ  കസ്റ്റഡിയിലെടുത്തു . വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി  പൊലീസ്  പറഞ്ഞു. ഇവരുടെ  കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിനും ബഹളമുണ്ടാക്കിയതിനുമാണ്  യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തത്.

Case against 'drunk' woman for creating ruckus on mahe

MORE IN Kuttapathram
SHOW MORE