യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം; കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് അറസ്റ്റിൽ

congres-arrest
SHARE

തൃശൂര്‍ കുന്നംകുളത്ത് ഭിന്നശേഷിക്കാരിയായ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് അറസ്റ്റില്‍. മുന്‍നഗരസഭാംഗം കൂടിയായ പുളിക്കപറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. 

അച്ഛനും അമ്മയും മരിച്ച ശേഷം സഹോദരന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. കോണ്‍ഗ്രസിന്റെ മുന്‍നഗരസഭാംഗമായ പുളിക്കപറമ്പില്‍ സുരേഷിനെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയാണ്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസിന് മൊഴി ലഭിച്ചു. 

യുവതിയുടെ പരാതിക്രാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയും മജിസ്ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.

Sexual assault on young woman; Local leader of Congress arrested

MORE IN Kuttapathram
SHOW MORE