ആയുധം കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി പീഡനം ; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ്

lookout-sudheesh
SHARE

ആയുധം കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്കായി ഒറ്റപ്പാലം പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസ്. അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി സുധീഷിനെ നാല് മാസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടി.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ അതിജീവിതയുടെ വീട്ടിൽ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ അതിക്രമമുണ്ടായത്. ഭർത്താവിന്റെ പരിചയക്കാരനായ പ്രതി പാചകത്തിന് അരി ചോദിച്ചാണു വീട്ടിലെത്തിയത്. അരി നൽകാൻ നിർദേശിച്ചു ഭർത്താവ് ജോലിക്കു പോയെന്നും ഒപ്പം ഇറങ്ങിയ യുവാവ് അരി വാങ്ങാനെന്ന നിലയിൽ പിന്നീടു തിരിച്ചെത്തി യുവതിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. വീടിന്റെ പിൻവാതിലിലൂടെ കയറിയ യുവാവ് മൂർച്ചയേറിയ ആയുധം കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തിയാണു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇവരുടെ കഴുത്തിന് മുറിവേൽക്കുകയും ചെയ്തിരുന്നു. യുവതി നിലവിളിച്ചു ബലപ്രയോഗത്തിലൂടെ ആയുധം പിടിച്ചു വാങ്ങിയതോടെയാണ് യുവാവ് ബൈക്കുമായി രക്ഷപ്പെട്ടത്.

ഇതിനു ശേഷം നാടുവിട്ട പ്രതിയെ പൊലീസിന് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ലുക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. യുവതിയുടെ പരാതി പരിഗണിച്ച് പീഡനവും വധശ്രമവും ഉൾപ്പെടെ ഒന്‍പത് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. യുവതിയിൽ നിന്നു മജിസ്ട്രേറ്റ് നേരിട്ടു മൊഴിയെടുത്തിരുന്നു. പൊലീസ് ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Torture by putting a weapon on the neck; Lookout notice for accused

MORE IN Kuttapathram
SHOW MORE