കൊല്ലത്ത് രണ്ടിടങ്ങളില്‍ മോഷണം; രണ്ടു യുവാക്കൾ അറസ്റ്റിൽ

chathannor theft
SHARE

കൊല്ലത്ത് രണ്ടിടങ്ങളില്‍ മോഷണം നടത്തിയ തമിഴ്നാട്ടുകാരായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെ അതിര്‍ത്തിയില്‍ വച്ചാണ് മോഷ്ടാക്കള്‍ പിടിയിലായത്. 

മധുര അറപ്പാളയം സ്വദേശി സുരേഷ്, തൂത്തുക്കുടി സ്വദേശി എഡ്വിന്‍രാജ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ചാത്തന്നൂര്‍ സ്വദേശി 

ശ്യാംരാജിന്റെ വീട്ടില്‍ നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപയും മൂന്നുപവര്‍ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. കൂടാതെ പാരിപ്പളളി സ്വദേശി സുനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. 

മോഷണത്തിന് ശേഷം ഇരുവരും കെഎസ്ആര്‍ടിസി ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് പുളിയറയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബസില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു പ്രതികളുടെ മോഷണത്തിനായുളള സഞ്ചാരം. പാരിപ്പളളിയിലും ചാത്തന്നൂരിലും മോഷണം നടത്തിയ ശേഷം ബൈക്ക് ചാത്തന്നൂരില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി. ഇരുവരും രണ്ടു മാസം മുന്‍പ് ജയില്‍മോചിതരായ പ്രതികളാണ്. വീണ്ടും കേരളത്തിലെത്തി വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു രീതി. 

kollom theft case; two arrested

MORE IN Kuttapathram
SHOW MORE