ജനിച്ചത് പെൺകുട്ടി; ഭാര്യയെ അനസ്തീസിയ കുത്തിവച്ചു കൊന്നു; സിസിടിവി കുടുക്കി

injection-murder
SHARE

പെണ്‍കുട്ടി ജനിച്ചതില്‍ കുപിതനായ യുവാവ് പ്രസവിച്ചുകിടന്ന ഭാര്യയെ അനസ്തീസിയ മരുന്നു കുത്തിവച്ചുകൊന്നു. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണു കൊലപാതകം പുറത്തായത്. ഭാര്യയുടെ മരണത്തിന് ഉത്തരവാദികള്‍ ആശുപത്രി അധികൃതരാണെന്നാരോപിച്ച് നഷ്ടപരിഹാരവും വാങ്ങി മുങ്ങിയ യുവാവാണ് ഒടുവില്‍ പിടിയിലായത്. തെലങ്കാനയിലെ കമ്മം ജില്ലയിലാണു നടുക്കുന്ന സംഭവം.

ആരും കാണാതെ, വളരെ ആസൂത്രണത്തോടെ ചെയ്ത കൊല. പക്ഷേ മൂന്നാം കണ്ണായി ക്യാമറയുള്ളതു മാത്രം ബിക്്സാം തേജ്്വട്ട് അറിഞ്ഞില്ല. തെലങ്കാന കമ്മം ജില്ലയിലെ പേടത്തണ്ട എന്ന സ്ഥലത്തെ ലാബ് അസിസ്റ്റന്റാണു ബിക്സാം. ജൂലൈ ഇരുപത്തിയെട്ടിനാണ് ഇയാളുടെ ഭാര്യ നവീനയെ രണ്ടാം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനിക്കുന്നതു ആണ്‍കുഞ്ഞായിരിക്കണെമന്ന് ഇയാള്‍ നേരത്തെ ഭാര്യയോടു പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ഭാര്യ പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. ഇതില്‍ പ്രകോപിതനായ ബിക്സാം ഐ.വി ഡ്രിപ്പില്‍ മയങ്ങാനുള്ള മരുന്ന് അമിത ഡോസില്‍ കുത്തിവയ്ക്കുകയായിരുന്നു. വൈകാതെ നവീന മരിച്ചു. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് മരണമെന്നാരോപിച്ച് ഇയാളും ബന്ധുക്കളും ബഹളം വച്ചതോടെ ആശുപത്രിക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കി. ബിക്സാമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി മാനേജ്െന്റ് പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ക്രൂരത പുറത്തറിഞ്ഞത്.

കമ്മം ജില്ലയില്‍ ഒരാഴ്ചക്കിടെ പുറത്തുവരുന്ന രണ്ടാമത്തെ വിഷം കുത്തിവച്ചു കൊലയാണിത്. മണ്ടല്‍ എന്ന സ്ഥലത്ത് തിങ്കളാഴ്ച ബൈക്ക് യാത്രക്കാരനായ ജമാല്‍ സാഹിബ് എന്നയാളെ പിന്നില്‍ യാത്ര ചെയ്തയാള്‍ വിഷം കുത്തിവച്ചുകൊന്നിരുന്നു. സംഭവത്തില്‍ ജമാലിന്റെ ഭാര്യ ഷെയിക് ഇമാംബീ, കാമുകന്‍ ഗോഡ മോഹന്‍ റാവു, തുടങ്ങി ആറുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

MORE IN Kuttapathram
SHOW MORE