ഏഴ് വയസുകാരനെ ലൈംഗിക ദുരുപയോഗം ചെയ്ത കേസ്; യുവാവ് പിടിയിൽ

pocso-jayesh
SHARE

കുപ്രസിദ്ധ പയ്യന്‍ സിനിമയ്ക്ക് പ്രമേയമായ ജീവിതമുള്ള കോഴിക്കോട് കല്ലായി സ്വദേശി പോക്സോ കേസില്‍ പിടിയില്‍. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെ വിട്ട 32കാരനായ ജയേഷാണ് അറസ്റ്റിലായത്. ഏഴ് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. 

നഗരത്തിലെ പ്രമുഖ സ്കൂളിലെ ശുചിമുറിയിലാണ് 32 കാരനായ ജയേഷ് ഏഴുവയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാനായി രക്ഷിതാക്കള്‍ വന്നപ്പോഴാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ജയേഷ് സ്കൂളില്‍ കയറിപറ്റിയത്.  പ്രതിയെ ശനിയാഴ്ച്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സുന്ദരിയമ്മ കൊലക്കേസില്‍ ജയേഷിനെതിരെയുള്ള തെളിവുകളെല്ലാം വ്യാജമായി പൊലിസ് നിര്‍മിച്ചതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിനെ ആസ്പദമാക്കി സംവിധായകന്‍ മധുപാല്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. അതിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പും കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയേഷ് പിടിയിയിലായിരുന്നു. 

MORE IN Kuttapathram
SHOW MORE