വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

rape-case-vishnu-arrest
SHARE

വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. വേട്ടമ്പളളി സ്വദേശി വിഷ്ണുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്്റ്റ് ചെയ്തത്. ആനാട് ഫാര്‍മേഴ്സ് ബാങ്കിന്റെ പനവൂര്‍ ശാഖയിലെ നൈറ്റ് വാച്ചറായിരുന്നു.  16 ന് രാത്രിയാണ് പരിചയക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചത്. പരാതിയുയര്‍ന്നതോടെ പാര്‍ട്ടിയില്‍ നിന്നും ബാങ്കിലെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE