3 പൊതികളിലായി 3 ഇടത്തായി കഞ്ചാവ്; സ്കൂട്ടറിൽ കടത്തി; എക്സൈസ് കയ്യോടെ പിടിച്ചു

manjeri-ganja-case-arrest
SHARE

സ്കൂട്ടറിൽ കടത്തുകയായിരുന്ന മുപ്പത് കിലോ കഞ്ചാവുമായി മലപ്പുറം  മഞ്ചേരി സ്വദേശി കാളികാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സുട്ടാണി എന്നറിയപ്പെടുന്ന സൽമാനുൽ ഫാരിസാണ് തിരുവാലി ചെളളിത്തോട് വച്ച് അറസ്റ്റിലായത്. 3 പൊതികളിലായി സ്കൂട്ടറിൽ മൂന്ന് ഇടത്തായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മാസങ്ങളായി സൽമാനുൽ ഫാരിസിനെ എക്സൈസ് നിരീക്ഷിച്ചുവരികയാണ്. കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണ് പിടിയിലായ സൽമാനുൽ ഫാരിസ്. പ്രതി മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുണ്ട്. 

മഞ്ചേരിയിലുള്ള ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.  ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE