ഹെല്‍മറ്റുകൊണ്ട് 4 സ്ത്രീകളുടെ തല അടിച്ചുപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

ladies-attack-arrest-case
SHARE

മദ്യലഹരിയിൽ യുവാവ് ഹെല്‍മറ്റുകൊണ്ട് സ്ത്രീകളുടെ തല അടിച്ചുപൊട്ടിച്ചു. കൊല്ലം പുനലൂര്‍ അഷ്ടമംഗലം മണിയാറിലാണ് നാലു സ്ത്രീകളെ ആക്രമിച്ചത്. പ്രതിയായ അഷ്ടമംഗലം സ്വദേശി അനു മോഹനായി പൊലീസ് അന്വേഷണം തുടങ്ങി. അഷ്ടമംഗലം സ്വദേശികളായ ഗിരിജ, ശരണ്യ, സുശീല, സുധാമണി എന്നിവർക്കാണ് പരുക്കേറ്റത്. അഷ്ടമംഗലം മലവാതുക്കല്‍ അനു മോഹനാണ് മദ്യലഹരിയിൽ ആക്രമിച്ചത്. അനുമോഹൻ ശരണ്യയെ വീടുകയറി ആക്രമിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. 

ബഹളം കേട്ട് ഓടിച്ചെന്ന ഗിരിജയുടെ തലയ്ക്കും അടിയേറ്റു. കല്ലു കൊണ്ടിച്ചാണ് ഗിരിജയുടെ തലയിൽ മുറിവേൽപ്പിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുശീലക്കും സുധാമണിക്കും പരുക്കേറ്റത്. എല്ലാവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികില്‍സയിലാണ്. യുവാവ് ആശുപത്രിയിലെത്തിയും സംഘര്‍‌ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ആശുപത്രിയില്‍ എത്തുംമുന്‍പേ അനു മോഹൻ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE