വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയെ മകൻ തന്ത്രപരമായി പിടികൂടി

palakkad-chain-snatching-1
SHARE

മുളക് പൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയെ മകന്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് വണ്ടിത്താവളം നന്ദിയോട്ടിലാണ് മാല പൊട്ടിച്ചോടിയ ചുള്ളിമട സ്വദേശി സതീഷിനെ യുവാവ് പിടികൂടി മീനാക്ഷിപുരം പൊലീസിന് കൈമാറിയത്. വീട്ടുമുറ്റത്ത് ഉപേക്ഷിച്ച മാല പൊലീസ് കണ്ടെടുത്തു. 

നന്ദിയോട് ഏറാട്ടുള്ള മണിയുടെ ഭാര്യ ശാരദയുടെ രണ്ട് പവന്‍ മാലയാണ് ഉച്ചയ്ക്ക് കവര്‍ന്നത്. വീട്ടില്‍ തനിച്ചായിരുന്ന ശാരദയുടെ അടുത്ത് സംശയം ചോദിക്കാനെന്ന മട്ടില്‍ എത്തി സതീഷ് മുളകുപൊടി എറിയുകയായിരുന്നു. കണ്ണില്‍ എരിച്ചിലുണ്ടായെങ്കിലും കഴുത്തിലെ മാല ശാരദ മുറുകെ പിടിച്ചു.  മോഷ്ടാവ് മുക്കാല്‍ ഭാഗം ചെയിന്‍ വലിച്ച് പൊട്ടിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്ന് നീങ്ങി. ഇതിനിടെ ശാരദയുടെ നിലവിളി കേട്ട് അയല്‍പക്കത്തെ വീട്ടമ്മ ഓടിയെത്തി വിവരം മകന്‍ ജോഷിയെ അറിയിച്ചു. ജോഷി ഏന്തല്‍പ്പാലത്തെത്തിയപ്പോള്‍ മൊബൈലില്‍ അറിയിച്ച രൂപത്തിലുള്ള വ്യക്തി നടന്നുവരുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ വീസ ശരിപ്പെടുത്താനുള്ള ആളെക്കാണാന്‍ വന്നതാണെന്ന് സതീഷ് പറഞ്ഞു. തന്ത്രപരമായി സതീഷിനെ ജോഷി ബൈക്കില്‍ കയറ്റി അതിവേഗം വീട്ടിലെത്തിച്ചു. ശാരദ പ്രതിയെ തിരിച്ചറിഞ്ഞതോടെ ജോഷി മീനാക്ഷിപുരം പൊലീസിന് വിവരം നല്‍കി സതീഷിനെ കൈമാറുകയായിരുന്നു.  

MORE IN Kuttapathram
SHOW MORE