15 തവണ ‘അരുന്ധതി’ സിനിമ കണ്ടു; 20 ലിറ്റർ പെട്രോൾ ഒഴിച്ച് ജീവനൊടുക്കി; നടുക്കം

fire-death-andhra
SHARE

തെലുങ്ക് ഹൊറർ ചിത്രമായ അരുന്ധതി കണ്ടശേഷം അതിലെ ഒരു സീൻ അനുകരിച്ച് ജീവനൊടുക്കി യുവാവ്. കർണാടകയിലെ തുമാകുരു സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ രേണുക പ്രസാദ് ആത്മഹത്യ ചെയ്തത്. പതിനഞ്ച് തവണ അരുന്ധതി സിനിമ കണ്ട ശേഷമാണ് ഇയാൾ അതേ രീതിയിൽ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

സിനിമകളോടുള്ള അമിതമായ ഭ്രമമായിരുന്നു യുവാവിന്. പതിനൊന്നാം ക്ലാസിൽ ഇയാൾ പഠനം നിർത്തിയിരുന്നു.സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലിറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്. എന്നാൽ ശരീരത്തിന്റെ 60 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു. ചികിൽസയിൽ ഇരിക്കെയാണ് ഇയാൾ മരിച്ചത്. 'അരുന്ധതി'യിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE