പരവൂര്‍ നഗരമധ്യത്തിൽ വച്ച് യുവതിയെ മർദിച്ച ഭർത്താവ് അറസ്റ്റിൽ

Paravoor-Arrest-2
SHARE

കൊല്ലം പരവൂര്‍ നഗരമധ്യത്തിൽ വച്ച് യുവതിയെ മർദിച്ച ഭർത്താവ് അറസ്റ്റിൽ. കോട്ടപ്പുറം കാരുണ്യ ഭവനില്‍ ശ്രീനാഥ് ആണ് അറസ്റ്റിലായത്. പരവൂരിലെ തിരക്കേറിയ സ്ഥലത്ത് ആളുകള്‍ നോക്കി നിൽക്കെയാണ് യുവതി ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. കോട്ടപ്പുറം കാരുണ്യ ഭവനില്‍ ശ്രീനാഥ് ഭാര്യ സുമയെ മർദിക്കുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാരശാലയിൽ അതിക്രമിച്ചു കയറി വലിച്ചിഴച്ച ശേഷമായിരുന്നു മര്‍ദനം. 

കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡിൽ ഇടിപ്പിച്ചുമാണ് സുമയെ ശ്രീനാഥ് പരുക്കേല്‍പ്പിച്ചത്.. യുവതിയുടെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. തടയാൻ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയർത്തു. സുമയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി സുമയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രകോപിതനായ ശ്രീനാഥ് ഏറെ നേരം റോ‍ഡില്‍‌ ഗതാഗതതടസ്സവും ഉണ്ടാക്കി. തലയ്ക്കും, കൈയ്ക്കും, കാലിനും പരുക്കേറ്റ സുമയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനാഥിനെ പരവൂർ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഗാർഹികപീഡനം, വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചേർത്ത് ശ്രീനാഥിനെതിരെ കേസെടുത്തു. 13 വർഷങ്ങൾക്ക് മുൻപാണ് ദമ്പതികള്‍ വിവാഹിതാരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ശ്രീനാഥ് സുമയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നാണ് വിവരം.

MORE IN Kuttapathram
SHOW MORE