ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു

vaikom-murder-2
SHARE

വൈക്കം തോട്ടകം വാക്കേത്തറയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി ദാമോദര‌നെയാണ് വീടിന് സമീപത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരപരുക്കേറ്റ ഭാര്യ സുശീല കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വൈകിട്ട് മൂന്നുമണിയോടെയാണ് വാക്കേത്തറയില്‍ പാടത്തോട് ചേര്‍ന്ന ഷെഡിന് മുന്‍പില്‍ വെച്ച് ദാമോദരന്‍ ഭാര്യ സുശീലയെ ആക്രമിച്ചത് .കറിക്കത്തി കൊണ്ട് മുഖത്ത് വെട്ടുകയും കഴുത്ത് മുറിക്കുകയും ചെയ്തു.കമിഴ്ത്തി കിടത്തി മുടിക്ക് കുത്തിപ്പിടിച്ചായിരുന്നു ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സുശീലയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദാമോദരനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു.

കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും പ്രദേശവാസികളും പറയുന്നുണ്ട്. ഷെഡിന് മുന്നില്‍ വെച്ച് വിഷം കഴിച്ച ദാമോദരന്‍ കഴുത്ത് മുറിച്ചതിന് ശേഷം വീട്ടിലേക്കോടി. അവിടെ വെച്ച് വീണ്ടും വിഷം കഴിച്ചു. ദാമോദരനെ അന്വേഷിച്ച് വൈക്കം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സമീപത്തുള്ള ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വൈക്കം താലൂക്ക് ആശുപ്ത്രിയിലേക്ക് മാറ്റി.സുശീലയ്ക്ക് കഴുത്തിലും മുഖത്തും ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുകയാണ്.ആദ്യ ഭാര്യയെും മക്കളെയും ഉപേക്ഷിച്ച ദാമോദരന്‍ വര്‍ഷങ്ങളായി സുശീലയ്ക്കും മകനുമൊപ്പമായിരുന്നു താമസം.കുടുംബപ്രശ്നങ്ങള്‍ പതിവായിരുന്നെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും അയല്‍വാസികളും പറയുന്നു

MORE IN Kuttapathram
SHOW MORE