വയോധിക കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം സമീപത്തെ വീട്ടിലെ കിണറ്റിൽ

tvm-murder-02
SHARE

തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരിച്ചത് മനോരമ(60) . മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ. മൃതദേഹം കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുസമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളിയേയും കാണാനില്ല. ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന 3 പേര് കസ്റ്റഡിയിൽ. മനോരമയിലെ വീട്ടിലെ 50000 രൂപയും ശരീരത്തിലെ സ്വർണ്ണവും കാണാനില്ല. ബംഗാൾ സ്വദേശി ആദം അലിക്കായി തിരച്ചിൽ. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN Kuttapathram
SHOW MORE