പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

pocso-arrest
SHARE

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തോട്ടം തൊഴിലാളിയായ ഗുകനെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.

വിവാഹ വാഗ്ദാനം നൽകിയാണ് ഗുകൻ പെൺകുട്ടിയുമായി അടുത്തത്. പിന്നീട് കടുത്ത പ്രണയമായി. ആളില്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിലെത്തുന്നതും പതിവാക്കി. തോട്ടം തൊഴിലാളിയായ ഗുകൻ പിന്നീട് വാഗ്ദാനത്തിൽ നിന്ന് പിൻമാറി. 

ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ ചൂഷണത്തെക്കുറിച്ച് വീട്ടുകാർക്ക് പെൺകുട്ടി സൂചന നൽകി. പിന്നാലെയാണ് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം ഗുകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തുടർച്ചയായ ചൂഷണം സംബന്ധിച്ച് പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടി പിൻമാറാൻ നോക്കിയ സമയം ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഗുകനെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE