വെള്ളം ആവശ്യപ്പെട്ടു; പിറകിലൂടെ വന്ന് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു

gold-theft
SHARE

കണ്ണൂർ കുറുമാത്തൂരിൽ  വയോധികയെ തലക്കടിച്ച് മൂന്നരപ്പവന്റെ സ്വർണ്ണമാല കവർന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ  കാർത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചക്ക് ഒരുമണിയോടെയാണ്  വീട്ടിൽ മരുന്ന് വിൽപനക്കായിയെന്ന് പറഞ്ഞ് എത്തിയ ആൾ ചുറ്റിക കൊണ്ട് കാർത്ത്യായനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണ മാല കവർന്നത്. വീട്ടിൽ എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട ശേഷം പിറകിലൂടെ വന്ന്  തലയ്ക്ക് അടിക്കുകയായിരുന്നു. വൈകുന്നേരം കാർത്ത്യായനിയുടെ  മകൻ സജീവൻ വീട്ടിൽ  എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ  തളിപ്പറമ്പ്  സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

73 കാരിയായ കാർത്ത്യായനിയുടെ തലയിൽ മൂന്ന് സ്ഥലത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലയോട്ടിക്ക് ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. തളിപറമ്പ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

MORE IN Kuttapathram
SHOW MORE