ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ചു; കുതറിയപ്പോൾ വാ പൊത്തിപ്പിടിച്ചു; നടുക്കം

wife-poison
SHARE

ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലാ കുറിച്ചിത്താനം സ്വദേശി ശിവൻകുട്ടിയാണ് പൊലീസ് പിടിയിലായത്. മുൻപും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയുടെ പരാതിയിലുണ്ട്

കഴിഞ്ഞ പതിനെട്ടിനായിരുന്നു  ശിവൻകുട്ടി, ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിക്കുകയും രക്ഷപെടാൻ ശ്രമിച്ചപ്പോൾ വാ പൊത്തിപിടിക്കുകയും ചെയ്തത്. ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്ന പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.പുലർച്ചെ ഒന്നരയോടെയാണ് ഉറങ്ങികിടന്ന ഭാര്യയുടെ വായിൽ കീടനാശിനി ഒഴിച്ചത്.വായിൽ അരുചി അനുഭവപ്പെട്ടത്തോടെ ഞെട്ടി എഴുന്നേൽക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അടുത്ത മുറിയിൽ ഉറങ്ങിയിരുന്ന മകൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരങ്ങാട്ടുപള്ളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.സംഭവത്തെ തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ പൊൻകുന്നത്തെ വീട്ടിൽ നിന്നാണ് പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

MORE IN Kuttapathram
SHOW MORE