നാട്ടുവൈദ്യനെ കൊന്നു പുഴയിലൊഴുക്കിയ കേസ്: 5 പ്രതികള്‍ തമിഴ്നാട്ടിലെത്തിയെന്നു സ്ഥിരീകരണം

shaba-murder
SHARE

ചികില്‍സാ രഹസ്യം തട്ടിയെടുക്കുന്നതിനായി നാട്ടുവൈദ്യനെ തടങ്കലില്‍ വച്ചു പീഡിപ്പിച്ചു കൊന്നു മൃതദേഹം വെട്ടിനുറുക്കി പുഴയിലൊഴുക്കിയ കേസില്‍ ഒളിവില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ തമിഴ്നാട്ടിലെത്തിയെന്നു സ്ഥിരീകരണം. ദിണ്ഡിഗല്‍ ഭാഗത്തു പ്രതികള്‍ ഒളിവില്‍ താമസിക്കുന്നുവെന്നാണ് പൊലീസു വിവരം ലഭിച്ചത്. ഒളിവില്‍ കഴിയുന്ന സംഘത്തിലെ ഒരാള്‍ ദിണ്ഡിഗലിലെ എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസ് കണ്ടെത്തി.

ഒറ്റമൂലി രഹസ്യം ലഭിക്കാനായി മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ  കൊന്നു കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയ കേസില്‍ 5 പേരെയാണ് ഇനിയും പിടികൂടാനുള്ളത്. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷെബിന്‍ അഷ്റഫിന്റെ കൂട്ടാളികളായ സീറ ശരീഫ്, ഷമീം, കെ.പി. ഫാസില്‍, ‌സുന്ദരന്‍, ഷബീബ് റഹ്മാന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ സംസ്ഥാനം വിട്ടെന്ന സൂചന കിട്ടിയതോടെ കഴിഞ്ഞ വ്യാഴാഴ്ച നിലമ്പൂര്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

തമിഴ്നാട്ടിലേക്കു കടന്നുവെന്നായിരുന്നു സൂചന. ഇതിന്റെ അടിസ്ഥാത്തില്‍ തമിഴിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.ഇതുമാധ്യമങ്ങളില്‍ വന്നതിനു പിന്നാലെയാണു  പ്രതികള്‍ അഞ്ചുപേരും ദിണ്ഡിഗലില്‍ എത്തിയതായി സ്ഥിരീകരിച്ചത്. ഷബീബ്  കഴിഞ്ഞ മാസം അവസാനം ദിണ്ഡിഗലിലെ എ.ടി.എം കൗണ്ടറില്‍ എത്തിയെന്നാണു കണ്ടെത്തല്‍ .കണ്ണടയും മാസ്കും ധരിച്ചു എ.ടി.എമ്മില്‍ നിന്നു പണം എടുക്കുന്ന ദൃശ്യങ്ങളാണു പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇവ കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ പൊലീസിനു ൈകമാറും ദിണ്ഡിഗലിനു സമീപ പ്രദേശങ്ങളില്‍ പ്രതികളുണ്ടെന്നാണു സൂചന. 

MORE IN Kuttapathram
SHOW MORE