മൊബൈൽ മോഷ്ടിച്ചു; യുവാവിനെ ഓടുന്ന ട്രക്കിൽ കെട്ടിയിട്ടു; ചെരിപ്പ് മാല അണിയിച്ചു

truck-tied
SHARE

മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒഡിഷയില്‍ യുവാവിനെ ഓടുന്ന ട്രക്കിൽ കെട്ടിയിട്ടു ചെരിപ്പ് മാല അണിയിച്ചു. ജഗദ്സിങ്പൂർ ജില്ലയിലാണ് സംഭവം. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്രക്കിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഓടുന്ന ട്രക്കിന് മുന്നിൽ യുവാവിനെ കെട്ടിയിട്ടിരിക്കുന്നതും കഴുത്തിൽ ചെരിപ്പ് മാല അണിഞ്ഞിരിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ പ്രദേശവാസി പകർത്തിയതാണ്. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. 

MORE IN Kuttapathram
SHOW MORE