പിക്കപ്പ് വാനിൽ ബാർ; ഉദ്യോഗസ്ഥരെന്ന് അറിയാതെ മദ്യം നൽകി, പിടിയിൽ

movingbar-05
SHARE

ചാലക്കുടിയില്‍ പിക്കപ്പ് വാനില്‍ ബാര്‍. വണ്ടി ഉടമയില്‍ നിന്ന് എക്സൈസ് സംഘം മുപ്പത്തിയഞ്ചു ലിറ്റര്‍ മദ്യം  പിടികൂടി. ഇതാണ് സഞ്ചരിക്കുന്ന ബാര്‍. ഫോണില്‍ വിളിച്ചാല്‍ ഉടന്‍ പറഞ്ഞ സ്ഥലത്തേയ്ക്കു ബാര്‍ എത്തും. വണ്ടിയില്‍ മദ്യം ഉണ്ടാകും. ഡ്രൈവിങ് സീറ്റിലിരുന്ന് മദ്യപിക്കാം. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.അശ്വിന്‍കുമാറിന് രഹസ്യമായി ബാര്‍ വണ്ടിയുടെ വിവരം കിട്ടി. പിന്നാലെ, ആവശ്യക്കാരെന്ന വ്യാജേന സഞ്ചരിക്കുന്ന ബാറുടമയെ എക്സൈസ് ഉദ്യോഗസ്ഥന്‍ വിളിച്ചു. സാധാരണ വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കായിരുന്നു വില്‍പന.

 എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെ മദ്യം വിളമ്പി. കയ്യോടെ വിലങ്ങ് വീണു. വണ്ടി പരിശോധിച്ചപ്പോള്‍ അന്‍പത്തിരണ്ടു വിദേശമദ്യം. ഏകദേേശം മുപ്പത്തിയ‍്ചു ലിറ്റര്‍ മദ്യം. തൃശൂര്‍ ജില്ലയില്‍ മാത്രമല്ല എറണാകുളത്തും വില്‍പന നടത്തിയിരുന്നു. ഒരു ലിറ്റര്‍ മദ്യത്തിന് ഇരുന്നൂറു രൂപ കൂടുതല്‍ വാങ്ങും. മദ്യശാലയില്‍ വരി നില്‍ക്കേണ്ട. കുടിക്കാന്‍ സൗകര്യവും. ഇതുക്കണ്ടാണ്, ആളുകള്‍ സമീപിച്ചത്. മേലൂര്‍ സ്വദേശിയായ സജീവനാണ് സഞ്ചരിക്കുന്ന ബാറിന്റെ ഉടമ. സഞ്ചരിക്കുന്ന ബാറില്‍ മദ്യംവിറ്റ് പ്രതി വന്‍തോതില്‍ പണമുണ്ടാക്കിയിരുന്നതായി എക്സൈസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE