കുടുംബവഴക്ക്; ചാലക്കുടിയിൽ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛൻ മരിച്ചു

chalakkudy-death
SHARE

ചാലക്കുടി മേലൂരില്‍ മകന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ മരിച്ചു. മകനെ കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണം. മേലൂര്‍ സ്വദേശി സുകുമാരനാണ് കൊല്ലപ്പെട്ടത്. അറുപത്തിയെട്ടു വയസായിരുന്നു. മകന്‍ സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാഴ്ച മുമ്പായിരുന്നു സംഭവം. കുടുംബവഴക്കിനിടെ ക്രൂരമായി മകന്‍ അച്ഛനെ മര്‍ദ്ദിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സ. ഇന്നു രാവിലെ മരിച്ചു. മുപ്പതു വയസുണ്ട് മകന്. അവിവാഹിതനാണ്.

സുകുമാരന്‍ കടുത്ത മദ്യപാനിയായിരുന്നു. വീട്ടുകാരെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മകനേയും മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കലിപ്പൂണ്ട് മകന്‍ അച്ഛനെ നിലത്തിട്ട് ചവിട്ടി. മര്‍ദ്ദിച്ചു. നിലത്തു വീണതോടെ വാരിയെല്ലിന് ക്ഷതമേറ്റു. ഗുരുതരാവസ്ഥയിലായി. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം. മകനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. സുകുമാരനും ഭാര്യയും രണ്ടു മക്കളുമാണ്. കര്‍ഷകനായിരുന്നു മരിച്ച  സുകുമാരന്‍. 

MORE IN Kuttapathram
SHOW MORE